KeralaLatest News

നീ​ല​ക്കു​റി​ഞ്ഞി പ​റി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക്കു പി​ഴ​ശി​ക്ഷ

എ​റ​ണാ​കു​ളം സ്വ​ദേ​ശി ര​തീ​ഷ് കു​മാ​റി​ൽ​ നി​ന്നാ​ണു പിഴ ഈടാക്കിയത്

മ​റ​യൂ​ർ: മറയൂരിൽ നീ​ല​ക്കു​റി​ഞ്ഞി പ​റി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക്കു പി​ഴ​ശി​ക്ഷ. മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ര​തീ​ഷ് കു​മാ​റി​ൽ​ നി​ന്നാ​ണു കു​റി​ഞ്ഞി​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ച്ച​താ​യി കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി​യ​ത്. കൂ​റി​ഞ്ഞി​ച്ചെ​ടി​ക​ൾ സ​ഞ്ചാ​രി​ക​ൾ പ​റി​ക്കു​ന്ന​തു വി​ല​ക്കി മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നി​ലു​ട​നീ​ളം ബോ​ധ​വ​ത്ക​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

യാത്രക്കിടയില് കാ​ന്ത​ല്ലൂ​ർ- മ​റ​യൂ​ർ റോ​ഡി​ൽ പ​യ​സ് ന​ഗ​ർ വ​നം​വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​ഹ​ന​ത്തി​ൽ നീ​ല​കു​റി​ഞ്ഞി ചെ​ടി​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നാ‍​യി​രു​ന്നു വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി. കാ​ന്ത​ല്ലൂ​ർ റെ​യി​ഞ്ച് ഓ​ഫീ​സ​ർ ​അ​രു​ൾ മ​ഹാ​രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button