KeralaLatest News

വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്നു പരിഗണിക്കും

കൊച്ചി: തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചു എന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ആവശ്യം. കമ്പനിയുടെ വിദേശത്ത് ഉള്ള ഡയറക്ടര്‍മാരെ വരെ പ്രതിചേര്‍ത്തിരിക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സിനോട് ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹര്‍ജിയില്‍ വിജിലന്‍സ് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button