ശ്രീനഗര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും ആയുധങ്ങളുമായി ഭീകരന് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ജമ്മു കാഷ്മീരിലെ ബുദ്ഗാവിലെ ഗോപാലപുരയിലുള്ള മുന്‍ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടില്‍നിന്നും രണ്ട് കൈത്തോക്കുകളുമായാണ് ഭീകരന് രക്ഷപ്പെട്ടത്.
പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെന്നും അന്വേഷണം ആരംഭിച്ചുവെന്ന് ബുദ്ഗാം എസ്എസ്പി തേജീന്ദര്‍ സിംഗ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഭീകരന് തോക്കുകളും വെടിയുണ്ടകളുമായി രക്ഷപ്പെട്ടത്.
Post Your Comments