Latest NewsIndia

ആശുപത്രിയിൽ കവർച്ച; 40 ലക്ഷം രൂപയുടെ സോളാർ പാനലുകൾ മോഷണം പോയി

കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 12 സോളാർ പാനലുകളാണ്

ദില്ലി: സർക്കാർ ആശുപത്രിയിൽ നിന്ന് 40 ലക്ഷം രൂപയുടെ സോളാർ പാനലുകൾ മോഷണം പോയി. ആശുപത്രിയിലെ ശുശ്രുത ട്രോമ സെൻ്റർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 12 സോളാർ പാനലുകളാണ് മോഷണം പോയത്. സർക്കാറിന്റെ കീഴിലുള്ള ലോക് നായക് ആശുപത്രിയുടെ ഭാ​ഗമായാണ് ശുശ്രുത ട്രോമ സെൻ്റർ പ്രവർത്തിക്കുന്നത്.

സെപ്തംബർ 25ന് ട്രോമ സെൻ്ററിൽ എത്തിയ ന​ഗരസഭാ ഉദ്യോ​ഗസ്ഥരാണ് പാനലുകൾ മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് മോഷണ വിവരം ഉദ്യോ​ഗസ്ഥർ ആശുപത്രി അധികൃതരെ അറിയിച്ചു. ട്രോമ സെൻ്ററിൽ കൊതുക് മുട്ടയിട്ട് പെരുകുന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനാണ് ഉദ്യോ​ഗസ്ഥർ എത്തിയത്. സോളാർ പാനലുകളിൽ നിന്നും പൊട്ടിയ ഗ്ലാസുകൾ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button