തിരുവനന്തപുരം: സൗദി അറേബ്യയിൽ അവസരം. സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം. റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്റ്. ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിഎസ് സി/എംഎസ് സി/പിഎച്ച്ഡി നഴ്സുമാരെയാണു (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നത്. ഡല്‍ഹിയില്‍ നവംബര്‍ 19 മുതല്‍ 23 വരെ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ www.odepc.kerala.gov.in . എന്ന വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയിലുള്ള ബയോഡേറ്റ ഈ മാസം മുപ്പതിനകം gcc@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം.
Post Your Comments