തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള നഴ്സുമാർ, കാർഡിയാക്ക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് 350 ഒമാൻ റിയാലും കാർഡിയാക്ക് ടെക്നീഷ്യനും ഫാർമസിസ്റ്റിനും 500 ഒമാൻ റിയാൽ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകർ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലേക്ക് ഒക്ടോബർ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/41/42.
അതേസമയം, ഒഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹറിൽ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. അപേക്ഷകർ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് ഒക്ടോബർ 10നകം അയക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42.
Post Your Comments