KeralaLatest NewsIndia

യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ നട അടച്ചിടണം: ദളിത് പൂജാരി യദൂ കൃഷ്ണന്‍

വ്രതശുദ്ധിയോടെയാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നത്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യദു കൃഷ്ണന്‍ ആരോപിച്ചു.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണന്‍. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളില്‍ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ പുണ്യസങ്കേതമായ ശബരിമലയെ സുപ്രീംകോടതി വിധി കളങ്കപ്പെടുത്തും. വ്രതശുദ്ധിയോടെയാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നത്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യദു കൃഷ്ണന്‍ ആരോപിച്ചു.

ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് യദൂ കൃഷ്ണന്റ വാക്കുകള്‍.ദളിത് സംഘടനകള്‍ ഒറ്റക്കെട്ടായി സുപ്രീംകോടതി വിധിക്കെതിരെ രംഗത്ത് വരണം. ദളിത് എന്ന ലേബലില്‍ എന്തിന് മാറ്റിനിര്‍ത്തപ്പെടണം. ദളിതര്‍ ഹിന്ദുവാണ്. ദളിതര്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും യദുകൃഷ്ണന്‍ പറയുന്നു. വിശ്വാസ കാര്യങ്ങള്‍ സുപ്രീംകോടതിയ്ക്ക് തീരുമാനിക്കാനാവുന്ന ഒന്നല്ല. ക്ഷേത്രം ആര്‍ക്കും കയറി നിരങ്ങാവുന്ന സ്ഥലമല്ലെന്നും അദ്ദേഹം പറയുന്നു. ശബരിമലയെ നശിപ്പിക്കാനാണ് ഒരു കൂട്ടരുടെ ശ്രമം.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ശബരിമലയില്‍ എത്തിയാല്‍ നട അടച്ച്‌ സ്ത്രീകളെ കയറ്റാതിരിക്കാനും തടയാനുമുള്ള അവകാശം തന്ത്രിമാര്‍ക്കുണ്ടെന്നും അദ്ദേഹം പറയുന്നു.സ്ത്രീ പ്രവേശനം അനിവാര്യതയല്ല. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. എനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും യദൂകൃഷ്ണന്‍ പറയുന്നു.

തിരുവല്ലയിലെ ക്ഷേത്രത്തില്‍ നിന്ന് പറവൂരിലെ കുറിങ്ങഴിപ്പ് ക്ഷേത്രത്തിലേക്ക് സ്ഥലം മാറി വന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. രോഗിയായ അച്ഛനെ പരിചരിക്കാന്‍ വേണ്ടിയാണ് സ്ഥലം മാറ്റം ചോദിച്ച്‌ വാങ്ങിയത്. ആർ എസ് എസിനു എന്റെ നിയമനത്തിൽ എതിർപ്പുണ്ടെന്നു പറയുന്നത് ശരിയല്ല. അവർ ഇപ്പോഴും എന്നെ സഹായിച്ചിട്ടേയുള്ളു. ഞാന്‍ രോഗിയായിരുന്നപ്പോള്‍ ഭക്ഷണം നല്‍കിയത് ആര്‍എസ്‌എസ്സാണ്. താമസ സൗകര്യവും ആര്‍എസ്‌എസ് ഒരുക്കിത്തന്നുവെന്നും യദൂകൃഷ്ണന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button