ചേര്‍ത്തല: പേ ടിഎം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 44,998 രൂപ. ചേര്‍ത്തല വാരനാട് പീടികച്ചിറയില്‍ വി. ജയറാമിന്റെ പണമാണ് നഷ്ടമായത്. എസ്.ബി.ഐ വാരനാട് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് മിനിട്ടുകള്‍ക്കകം നാല് പ്രാവശ്യമായാണ് പണം പിന്‍വലിക്കപ്പെട്ടത്. 12ന് രാത്രി ജയറാം പേ ടിഎമ്മിലൂടെ ഡിഷ് ടി.വി കണക്‌ഷന്‍ 350 രൂപയ്ക്ക് റീചാര്‍ജ് ചെയ്തപ്പോള്‍ അബദ്ധത്തില്‍ രണ്ട് തവണ തുക കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
അധികത്തുക തിരിച്ചുവാങ്ങാന്‍ ഡിഷ് ടി.വി കമ്പനിയെ ബന്ധപ്പെട്ടെങ്കിലും പണം കൈമാറാന്‍ ഉപയോഗിച്ച ആപ്പിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടാല്‍ പണം തിരികെക്കിട്ടുമെന്ന് അവര്‍ അറിയിച്ചു. തുടർന്ന് അധികമായി നല്‍കിയ തുക അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പേടിഎമ്മുകാർ അറിയിക്കുകയും ചെയ്തു. 10 മിനിട്ട് കഴിഞ്ഞപ്പോള്‍ 9999, 20000, 9999, 5000 രൂപ വീതം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി സന്ദേശമെത്തി.ഉടനെ തന്നെ കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്‌തു. പൊലീസില്‍ പരാതിയും നല്‍കി.
Post Your Comments