കോട്ടയം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിലും അതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിലും പ്രതികരണവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍. സ്വന്തം പെങ്ങളും അമ്മയും മകളുമൊക്കെയായ സ്ത്രീയെ വലിച്ചു കീറണമെന്ന് പുരുഷന്‍ ആഹ്വാനം ചെയ്യുന്നത് കഷ്ടമാണെന ്‌ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. സന്താനോല്‍പാദന ശേഷിയുടെ തെളിവായ ശാരീരികാവസ്ഥയുടെ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പറയുന്നതില്‍ എന്തര്‍ഥമാണെന്നും സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.
Post Your Comments