Bikes & ScootersLatest News

യുവാക്കളെ ഞെട്ടിച്ച് കെടിഎം : ഡ്യൂക്ക് 125 വിപണിയിലേക്ക്

125 ബാഡ്ജിങ്ങ് ആയിരിക്കും മറ്റു മോഡലുകളിൽ നിന്നും ഇവനെ വ്യത്യസ്തനാക്കുക

യുവാക്കളെ ഞെട്ടിപ്പിച്ച് കൊണ്ട് കുഞ്ഞൻ ഡ്യൂക്ക് 125 ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഡ്യൂക്ക്. മുന്‍ മോഡലുകളുടെ സ്‌റ്റൈലില്‍ മാറ്റം വരുത്താതെ അടുത്ത മാസം ഈ മോഡൽ വിപണിയിൽ എട്ടിക്കുമെന്നാണ് റിപ്പോർട്ട്. ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുൻപ് നിരത്തു കീഴടക്കിയിരുന്ന ഡ്യൂക്കുകള്‍ക്ക് സമമായിരിക്കും.

DUKE 125

125 ബാഡ്ജിങ്ങ് ആയിരിക്കും മറ്റു മോഡലുകളിൽ നിന്നും ഇവനെ വ്യത്യസ്തനാക്കുക.ട്രെലീസ് ഫ്രെയിം, ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് എന്നിവ മറ്റു സവിശേഷതകൾ. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്‍ജിൻ നിരത്തിൽ വാഹനത്തെ കരുത്തനാക്കുന്നു. ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം ഉൾപ്പെടുത്താനും സാധ്യത.

DUKE 125

shortlink

Related Articles

Post Your Comments

Related Articles


Back to top button