കൊച്ചി :ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് നടൻ സിദ്ദിഖിന്റെ വാദങ്ങൾക്കെതിരെ ജഗദീഷ്. എ.എം.എം.എ പ്രസിഡന്റ് മോഹൻലാലുമായി ചർച്ച ചെയ്ത് ഇറക്കിയ വാർത്ത കുറിപ്പ് സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കു അയച്ചു കൊടുത്തിരുന്നു. താൻ അമ്മ വക്താവ് തന്നെ എന്നും അച്ചടക്കം ഉള്ള അംഗം എന്ന നിലയിൽ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ ഖജാൻജി മാത്രമാണ് ജഗദീഷ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ജഗദീഷിന്‍റെ വാർത്താ കുറിപ്പ് കണ്ടിട്ടില്ല. അതിൽ എന്താണ് അതിൽ പറഞ്ഞതെന്ന് അറിയില്ല. താൻ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments