വത്തിക്കാന്‍ സിറ്റി: വൈദികരേയും കന്യാസ്ത്രീകളേയുമടക്കം ഏഴ് പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
1963 മുതല്‍ 15 വര്‍ഷക്കാലം കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ, 1970ല്‍ കുര്‍ബാനയ്ക്കിടെ രക്തസാക്ഷിത്വം വരിച്ച സാല്‍വദോര്‍ ആര്‍ച്ച് ബിഷപ് ഓസ്‌കാര്‍ റൊമേറോ എന്നിവരടക്കം 7 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
ഇറ്റാലിയന്‍ വൈദികനായ ഫ്രാന്‍സെസ്‌കോ സ്പിനെല്ലി (ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ദ അഡോറേഴ്‌സ് ഒഫ് ദ ബ്ലെസ്ഡ് സാക്രമെന്റ് സ്ഥാപകന്‍), ഇറ്റാലിയന്‍ വൈദികന്‍ വിന്‍സെന്‍സോ റൊമാനോ, ജര്‍മന്‍ കന്യാസ്ത്രീ മരിയ കാതറിന കാസ്പര്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ദ പുവര്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ഒഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക), അര്‍ജന്റീനയില്‍ മരിച്ച സ്പാനിഷ് മിഷനറി നസാറിയ ഇഗ്‌നാസിയ, ക്രൂസേഡേഴ്‌സ് ഒഫ് ദ ചര്‍ച്ച് സ്ഥാപകന്‍ ഇറ്റലിയില്‍ നിന്നുള്ള നുന്‍സിയോ സുല്‍പ്രിസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയര്‍ന്ന മറ്റുള്ളവര്‍.
മനില വിമാനത്താവളത്തില്‍ അക്രമിയുടെ കുത്തേറ്റപ്പോള്‍ പോള്‍ ആറാമന്‍ ധരിച്ചിരുന്ന വസ്ത്രം, റൊമേറോയുടെ അസ്ഥി തുടങ്ങിയ ഭൗതികാവശിഷ്ടങ്ങള്‍ വിശുദ്ധരുടേതായി ബസിലിക്കയിലെ അള്‍ത്താരയില്‍ കാഴ്ചവച്ചിരുന്നു. ജോണ്‍ 23-ാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവര്‍ക്കുശേഷം വിശുദ്ധനായി വാഴ്ത്തപ്പെടുന്ന മാര്‍പാപ്പയാണ് പോള്‍ ആറാമന്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് പോള്‍ ആറാമന്‍. ലോകത്ത് ലൈംഗിക അരാജകത്വം നടമാടിയിരുന്ന കാലത്ത് കൃത്രിമ ഗര്‍ഭനിരോധനത്തിനെതിരെ കര്‍ക്കശ നിലപാട് എടുത്ത അദ്ദേഹം മനുഷ്യജീവനെ ഇല്ലാതാക്കുന്നതിനോട് പൊറുക്കില്ലെന്നു പ്രഖ്യാപിച്ച് 1968ല്‍ ‘ഹ്യുമാനെ വീത്തെ’ എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു.
Post Your Comments