Latest NewsIndia

ആമസോണ്‍ വഴി 50,000 പേര്‍ക്ക് അവസരം : വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി: 50,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി തൊഴിലവസര വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തുടനീളം വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അവസരങ്ങള്‍ ലഭ്യമായി.

ആമസോണിന്റെ 50ഓളം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, 150ഓളം ഉല്‍പ്പന്ന തരംതിരിക്കല്‍ കേന്ദ്രങ്ങള്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഡെലിവറി ലഭ്യമാക്കുന്നതിനും, രാജ്യത്തെ 16നഗരങ്ങളിലായുള്ള 20ഉപഭോക്തൃ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും വേണ്ടി ലക്ഷ്യമിട്ടാണ് നീക്കം.കൂടാതെ ഈ വര്‍ഷത്തെ ഉത്സവ സീസണ് മുന്നോടിയായി ഓണ്‍ലൈന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഡെലിവറി നെറ്റ്വര്‍ക്കുകളും ആമസോണ്‍ വിപുലീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button