തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുൻവിധിയോട് കൂടിയല്ല നാളത്തെ ചർച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. വിശ്വാസിയായ ഒരു യുവതി പോലും ശബരിമലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചിലർ മല ചവിട്ടുമെന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്നും പത്മകുമാർ പറഞ്ഞു.
അതേസമയം നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നു പന്തളം രാജകുടുംബം. ചർച്ചയിൽ പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ മുന്നോട്ട് വെക്കും. നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ലെന്നു പന്തളം രാജകുടുംബം അറിയിച്ചു.
Post Your Comments