കൊച്ചി: രാജ്യത്തെ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം. ക്രൂസ് ടൂറിസം വളർച്ച ലക്ഷ്യമിട്ടു ബെർത് ചാർജിൽ 40% വരെ ഇളവു നൽകി ക്രൂസ് ലൈനറുകളെ ആകർഷിക്കാൻ മേജർ തുറമുഖങ്ങൾ കടുത്ത ശ്രമം നടത്തുമ്പോഴാണ് അതിനു തിരിച്ചടിയാകുന്ന നീക്കം.
‘‘ക്രൂസ് ടൂറിസത്തിൽ ഇന്ത്യയ്ക്കു വളരെ വലിയ സാധ്യതകളാണുള്ളത്. പക്ഷേ, കഴിഞ്ഞ മൂന്നു നാലു വർഷം പ്രതീക്ഷിച്ച വളർച്ചയുണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ ഈ മേഖലയിൽ കൂടുതൽ നിക്ഷേപിക്കാൻ ഒരുക്കമാണ്’’- ഗ്ലോബൽ ക്രൂസ് കോൺക്ലേവിൽ പങ്കെടുക്കവെ, കഷ്ടിച്ചു മൂന്നാഴ്ച മുൻപാണു കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി ഇങ്ങനെ പറഞ്ഞത്.
എന്നാൽ, ഏതാനും ദിവസം കഴിഞ്ഞപ്പോൾ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയാകാനിടയുള്ള കസ്റ്റംസ് തീരുവ പ്രഖ്യാപനം വന്നു.
Post Your Comments