Latest NewsIndia

രാജ്യത്തെ ക്രൂസ് ടൂറിസത്തിനു തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം

ഇളവു നൽകി ക്രൂസ് ലൈനറുകളെ ആകർഷിക്കാൻ തുറമുഖങ്ങൾ ശ്രമം നടത്തുമ്പോഴാണ് ഇത്തരത്തിലുള്ള തീരുമാനം

കൊച്ചി: രാജ്യത്തെ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം. ക്രൂസ് ടൂറിസം വളർച്ച ലക്ഷ്യമിട്ടു ബെർത് ചാർജിൽ 40% വരെ ഇളവു നൽകി ക്രൂസ് ലൈനറുകളെ ആകർഷിക്കാൻ മേജർ തുറമുഖങ്ങൾ കടുത്ത ശ്രമം നടത്തുമ്പോഴാണ് അതിനു തിരിച്ചടിയാകുന്ന നീക്കം.

‘‘ക്രൂസ് ടൂറിസത്തിൽ ഇന്ത്യയ്ക്കു വളരെ വലിയ സാധ്യതകളാണുള്ളത്. പക്ഷേ, കഴിഞ്ഞ മൂന്നു നാലു വർഷം പ്രതീക്ഷിച്ച വളർച്ചയുണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ ഈ മേഖലയിൽ കൂടുതൽ നിക്ഷേപിക്കാൻ ഒരുക്കമാണ്’’- ഗ്ലോബൽ ക്രൂസ് കോൺക്ലേവിൽ പങ്കെടുക്കവെ, കഷ്ടിച്ചു മൂന്നാഴ്ച മുൻപാണു കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി ഇങ്ങനെ പറഞ്ഞത്.

എന്നാൽ, ഏതാനും ദിവസം കഴിഞ്ഞപ്പോൾ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയാകാനിടയുള്ള കസ്റ്റംസ് തീരുവ പ്രഖ്യാപനം വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button