Latest NewsKerala

നാമജപ യാത്രയിൽ പങ്കെടുത്തു മടങ്ങിയ ബിജെപി പ്രവർത്തകന് നേരെ സിപിഎം അക്രമം

തലശ്ശേരിയിൽ നടന്ന നാമജപയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രശോഭ്.

കണ്ണൂർ : തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് നേരെ സി പി എം അക്രമം. വേറ്റുമ്മൽ സ്വദേശി പ്രശോഭിനെയാണ് ബൈക്ക് തടഞ്ഞ് നിർത്തി തലക്കടിച്ച് പരിക്കേല്പിച്ചത്. തല പൊട്ടി ചോരയൊഴുകിയ പ്രശോഭ് ഓടിയെങ്കിലും ആക്രമികൾ പിന്നാലെയെത്തി വീണ്ടും അടിച്ച് പരിക്കേല്പിച്ചു. തലശ്ശേരിയിൽ നടന്ന നാമജപയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രശോഭ്.

 Image may contain: one or more people

പരിക്കേറ്റ പ്രശോഭിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. തലശ്ശേരിയിലും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലും നടന്ന നാമജപയാത്രയെത്തുടർന്ന് സംഘർഷമുണ്ടാക്കാൻ സിപിഎം മനപൂർവ്വം ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button