പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അയ്യപ്പ സേവാസംഘം. ശബരിമലയില്‍ രവരുന്ന സ്ത്രീകളെ തടയില്ലെന്നും അയ്യപ്പ സേവാസംഘം വ്യക്തമാക്കി. അതേസമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ പന്തളം രാജകുടുംബം ഇന്ന് നിലപാട് വ്യക്തമാക്കും. എന്‍എസ്എസ് അടക്കമുള്ളവരുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. മറ്റന്നാള്‍ നട തുറക്കും.
നട തുറക്കുന്നതിന്റെ തലേ ദിവസത്തെ ചര്‍ച്ചയോടെ സമരം തണുപ്പിക്കാന്‍ ആകുമോ എന്നാണ് ബോര്‍ഡ് നോക്കുന്നത്. സിപിഎം നേതാക്കളുമായും ബോര്‍ഡ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നുണ്ട്. വിധി നടപ്പാക്കാന്‍ ബോര്‍ഡ് സാവകാശം തേടണം എന്നത് അടക്കം ഉള്ള ആലോചനകള്‍ നടക്കുന്നു.
തന്ത്രി കുടുംബങ്ങള്‍ അനുരഞ്ജനത്തിന് തയ്യാര്‍ ആയാല്‍ ബിജെപി അടക്കം ഉള്ളവരുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. നിലക്കലിലും പമ്പയിലും വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാന്‍ ആണ് ഹിന്ദു ഐക്യ വേദിയുടെ തീരുമാനം. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിടാതെ നോക്കണം എന്നാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട്.
Post Your Comments