
കണ്ണൂര്‍•ശബരിമല യുവതി പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് വീടിന് ഒരു കിലോമീറ്റര്‍ അകലെ പടിഞ്ഞിറ്റാം മുറിയില്‍ വച്ച് പൊലീസ് സംഘം തടഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിച്ച് തള്ളിക്കയറാന്‍ ശ്രമിച്ചത് അല്‌പനേരം സംഘര്‍ഷാവസ്ഥയുണ്ടാക്കി.
വിശ്വാസികളുടെ വികാരം മാനിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.സി. രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.
അരുണ്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വി. അജേഷ്, കെ.സി. ജയേഷ്, ജില്ലാ സെക്രട്ടറി രൂപേഷ് തൈവളപ്പില്‍, സുജീഷ് എളയാവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post Your Comments