ചെന്നൈ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി നടി വരലക്ഷമി ശരത്കുമാര്‍. പുരുഷനും ദൈവത്തിന് മുന്‍പില്‍ ഒരുപോലെയാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. കൂടാതെ തമിഴ് സിനിമാ ലോകത്ത് ഉയര്‍ന്ന മി ടൂ ആരോപണങ്ങളെപ്പറ്റിയും വരലക്ഷ്മി പ്രതികരിച്ചു.
കണ്ടാല്‍ മാന്യന്‍മാര്‍ എന്ന് തോന്നുന്നവര്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്ന് നടി പറഞ്ഞു. മലയാളത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേര്‍ പിന്തുണ നല്‍കേണ്ടതായിരുന്നു. ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.
Post Your Comments