ഇരവിപുരം: യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ. മൂന്നു പേരെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരവിപുരം തട്ടാമല സാക്കിര്‍ ഹുസൈന്‍ നഗര്‍ അലി മന്‍സിലില്‍ നിഷാദ് (28), വാളത്തുംഗല്‍ കിഴക്കേവീട് സാദിഖ് (30), റിയാസ് (29) എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത വീട്ടുകാരെ മൂവരും മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. ഇതിനിടെ നിഷാദ് മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഈ കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ് മൂവരും തമിഴ്‌നാട്ടിലേക്കു കടന്നു. പ്രതികള്‍ മുന്‍പ് ഒളിവില്‍ താമസിച്ചിരുന്ന തമിഴ്‌നാട്ടിലെ പുതുവല്‍ പുത്തൂര്‍ പള്ളി ഭാഗത്ത് എത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്.
Post Your Comments