തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണ്ടും സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
പൂജയും ആചാരനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കില്ലെന്നും മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മുമ്പ് എന്‍എസ്എസും അഖില ഭാരത അയ്യപ്പ ഭക്തജന കൂട്ടായ്മയും വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ശബരിമല വിധി ഭരണഘടനാപരമായി തെറ്റാണെന്നാണ് തന്ത്രി കുടുംബം പറയുന്നത്.
വിശ്വാസവും ആചാരവും പാലിക്കാന്‍ ഭരണഘടന അനുവദിക്കുന്ന അവകാശം വിധിയിലൂടെ നഷ്ടമായി എന്ന് പുന:പരിശോധനാ ഹര്‍ജിയില്‍ കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.
Post Your Comments