വയനാട് : വയനാട്ടിൽ പ്രളയ ദുരിതബാതർക്ക് വിതരണം ചെയ്ത അരി വളര്‍ത്തുമൃഗങ്ങള്‍ക്ക് നൽകുന്നതെന്ന് പരാതി രൂക്ഷമാകുന്നു. പനമരത്ത് പ്രളയ ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായമായ സൗജന്യ അരിയണ് ഒട്ടുംഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം ഉയരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊടുക്കുന്ന തരത്തിലുള്ള അരിയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പനമരം പരക്കുനി പ്രദേശത്തെ കുടുംബങ്ങള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ തിരിച്ച് കൊടുക്കാനൊരുങ്ങുകയാണ്പ്രദേശവാസികൾ.
പ്രളയബാധിതര്‍ക്ക് ആറ് ആഴ്ചക്കാലമാണ് പൊതുവിതരണസംവിധാനങ്ങള് വഴി അരിനല്കിയത്. ഇതുപ്രകാരം പനമരം പരക്കുനിയിലെ കുടുംബങ്ങള്‍ക്ക് മാവേലി സ്റ്റോറില്‍ നിന്നും കിട്ടിയ അരിയാണിത്. ഗുണനിലവാരമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഇത് ഉപയോഗിക്കുന്നില്ല. കോഴിക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കുകയാണ്.
നേരത്തെ പ്രളയബാധിതമായ ഈ മേഖലയിലെ നൂറോളം കുടുംബങ്ങള്‍ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയ്ക്ക് പുറത്തായിരുന്നു. വില്ലേജ് ഒാഫീസ് ഉപരോധമുള്‍പ്പെടെയുള്ളവ നടത്തിയതിന് ശേഷമാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments