
മഞ്ചേരി : ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ വിദേശി പിടിയിൽ. പണം കൈമാറാനുള്ള ഏജന്റായി പ്രവര്‍ത്തിച്ച നൈജീരിയ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32)യെ ആണ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ നിന്നും മഞ്ചേരി പോലീസ് അറസ്റ് ചെയ്തത്.
കഴിഞ്ഞ മാസങ്ങളില്‍ വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന് സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 വയസ്സ്), ലാങ്ജി കിലിയന്‍ കെങ് (27 വയസ്സ്) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂര്‍ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ തുടരന്വേഷണത്തില്‍ ഇത്തരം കേസുകളില്‍ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവര്‍ത്തിക്കുന്നയാളാണ് ഇദുമെ ചാള്‍സ് എന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments