മുംബൈ: പ്രമുഖ സംവിധായകനെതിരെ പീഡന പരാതിയുമായി നടി. ശനിയാഴ്ച മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് ബോളിവുഡിലെ സംവിധായകന്‍ സുഭാഷ് ഘായിക്കെതിരെ നടിയും മോഡലുമായ കെയ്റ്റ് ശര്‍മ പീഡന പരാതി നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനു വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി മോശമായി പെരുമാറിയെന്ന് കെയ്റ്റ് പറയുന്നു.
വീട്ടിലേക്കു വിളിച്ചുവരുത്തിയ സുഭാഷ് ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി. ഘായിയുടെ വീട്ടിലെത്തുമ്പോള്‍ അവിടെ ആറോളം പേരുണ്ടായിരുന്നു. ഇവരുടെ മുന്നില്‍വച്ച് തന്റെ ശരീരം തടവിതരാന്‍ ഘായി ആവശ്യപ്പെട്ടു. ഇതു തന്നെ ഞെട്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ച് തയാറായി.
രാത്രിയില്‍ തന്നോടൊപ്പം തങ്ങിയില്ലെങ്കില്‍ വിട്ടയക്കില്ലെന്നായിരുന്നു ഭീഷണി. രണ്ടു മൂന്നു മിനിറ്റ് തടവിയ ശേഷം കൈകഴുകാനായി ശുചിമുറിയിലേക്കുപോയപ്പോള്‍ പിന്തുടര്‍ന്നെത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവിടെനിന്നു പോകണമെന്നു പറഞ്ഞപ്പോള്‍ ഘായി ഭീഷണിപ്പെടുത്തിയതായും കെയ്റ്റ് പറയുന്നു.
Post Your Comments