KeralaLatest News

ഭൂമി വിവാദം വീണ്ടും തലപൊക്കുന്നു: സീറോ മലബാര്‍ സഭ വീണ്ടും പ്രതിക്കൂട്ടില്‍

കൊച്ചി: ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി നടത്തിയ ഭൂമി ഇടപാടു ക്രമക്കേടുകളുടെ നാണക്കേട് വിട്ട് മാറും മുമ്പേ വീണ്ടും ഒരു ഭൂമി ഇടപാട് വിവാദം കൂടി സീറോ മലബാര്‍ സഭയെ തേടി എത്തുന്നു. ഇത്തവണ ആരോപണത്തിന് വിധേയനായിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് ജേക്കപ്പ് മനത്തോടത്ത്. സഭയുടെ 80 കോടി രൂപയുടെ ബാധ്യത തീര്‍ക്കാനെന്ന പേരില്‍ 180 കോടി രൂപ വിലമതിക്കുന്ന ഭൂമി 60 കോടിക്ക് വില്‍ക്കാന്‍ തീരുമാനിച്ചതായാണ് ആരോപണം. ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് പകരം എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ വ്യക്തിയാണ് ബിഷപ്പ് ജേക്കബ്് മനത്തോടം.

തൃക്കാക്കരയില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള 12 ഏക്കര്‍ ഭൂമി സെന്റിന് 5 ലക്ഷം രൂപക്ക് വില്‍ക്കാന്‍ തീരുമാനിച്ചതായാണ് ആക്ഷേപം. ഈ ഇടപാടിലൂടെ 120 കോടി രൂപയുടെ തട്ടിപ്പാണ് നടത്തുന്നതെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്‌ററിസും ആരോപിക്കുന്നു. മുന്‍പ് നടന്ന ഭൂമി ഇടപാട് തട്ടിപ്പ് സംബന്ധിച്ച് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള കേസ് നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഭൂമി ഇടപാട് വിവാദം ഉയരുന്നത്. ഭൂമി ഇടപാട് തടയുന്നതിനായി കോടതിയെ സമീപിക്കുമെന്ന് കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്‌ററീസ് പ്രസിഡന്റ് പോളച്ചന്‍ പുതുപ്പാറ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Post Your Comments


Back to top button