KeralaLatest News

മുത്തലാഖ് വിഷയം: കുഞ്ഞാലിക്കുട്ടിക്ക് വേദിയില്‍ രൂക്ഷ വിമര്‍ശനം

മുസ്ലീം ലീഗ് മുന്‍കാല പാരമ്പര്യം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു

കോഴിക്കോട്: മുത്തലാഖ് വിഷയത്തില്‍ കുഞ്ഞാലികുട്ടിക്കും മുസ്ലീം ലീഗിനും രൂക്ഷ വിമര്‍ശനം. മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ കോഴിക്കോട്ട് നടന്ന സമസ്ത ഇകെ വിഭാഗത്തിന്റെ ശരിഅത് സമ്മേളനത്തിലാണ് വിമര്‍ശനം. മുസ്ലീം ലീഗ് മുന്‍കാല പാരമ്പര്യം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയായിരുന്നു മുത്തുക്കോയ തങ്ങളുടെ വിമര്‍ശനം. മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമ്മേളനത്തിടെയായിരുന്നു കുഞ്ഞാലികുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിയമങ്ങള്‍ വരുമ്പോള്‍ മുസ്ലീംലീഗും കുഞ്ഞാലിക്കുട്ടിയും മുന്‍ഗാമികളെ പോലെയല്ല പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ നാവാകേണ്ടവരാണ് നിങ്ങള്‍. മുസ്ലീംലീഗിന്റെ പാരമ്പര്യം എന്തായിരുന്നുവെന്ന് ജനപ്രതിനിധികള്‍ മനസ്സിലാക്കണം.

അതേസമയം സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ആരും മുതിരേണ്ടതില്ല. ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് മേല്‍ ആരും കൈകടത്തരുതെന്ന മുന്നറിയിപ്പും സമസ്ത പ്രസിഡണ്ട് നല്‍കി. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടി വിമരശനങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button