Latest NewsKeralaNews

മുത്തലാഖ് നിരോധനത്തെക്കുറിച്ച് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി

മലപ്പുറം: മുത്തലാഖ് നിരോധനത്തെ കുറിച്ച്‌ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും തുടര്‍ന്ന് തീരുമാനമെടുക്കണമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

ഇത്രയും വലിയൊരു വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപരമായി ഇടപെട്ടാല്‍ അതിനെ മുസ്ലീം ലീഗ് എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സുപ്രീം കോടതി വിധി വന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന ആറ് മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹ മോചനം ഒഴിവാക്കണമെന്നും അതിനു ശേഷം നിയമനിര്‍മാണം നടത്തണമെന്നും സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button