Latest NewsKerala

ശബരിമല: സ്ഥാപിത താല്പര്യക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു- കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്ഥാപിത താത്പര്യക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനു ഒന്നും മറച്ചു വയ്ക്കാനില്ല.

2006ല്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ആര്‍.എസ്.എസ് നേതാക്കളാണെന്ന സത്യം ഇന്ന് നാമജപഘോഷയാത്രയും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നവര്‍ മറച്ചു വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റിയുടെ കുടുംബസംഗമം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്രേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക മന്ത്രിക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് എന്‍. സുധീന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. ആന്‍സലന്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി വി. പാപ്പച്ചന്‍, ജില്ലാ ട്രഷറര്‍ രാമകൃഷ്ണന്‍, ഭാരവാഹികളായ സുധാ സുരേന്ദ്രന്‍, പി.എന്‍. മധു, ഭുവനചന്ദ്രന്‍, ശശികുമാര്‍, സീരിയല്‍-സിനിമാ ആര്‍ട്ടിസ്റ്റുകളായ സുചിത്രാ നായര്‍, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button