ന്യൂഡല്‍ഹി: തീവണ്ടി യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ ഓടുന്ന തീവണ്ടിയിലിരുന്നും പരാതി അയക്കാനുള്ള സംവിധാനം ഒരുങ്ങുന്നു . ഇന്ത്യന്‍ റെയില്‍വേ പുതിയതായി തയ്യാറാക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇതിനായി സൗകര്യം ഒരുങ്ങുക. റയില്‍വേ സംബന്ധമായ എന്ത് പരാതിയും ഇനി ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് അയക്കാവുന്നതാണ്. സീറോ എഫ്.ഐ.ആറുകളായാണ് ഇത്തരം പരാതികള്‍ പരിഗണിക്കപ്പെടുക. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്യും. പരാതികള്‍ ഈ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാമെന്നും റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ റെയില്‍വേ സംരക്ഷണ സേനയിലെ ഒരു ഉദ്യോഗസ്ഥന് ഉടന്‍ തന്നെ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഇത്തരത്തില്‍ വനിതകള്‍ക്ക് എതിരായ അക്രമങ്ങള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്ന പദ്ധതി രാജ്യത്താകെമാനം നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.
Post Your Comments