യുഎഇ : രാജ്യത്തിന്‍റെ പ്രശസ്തിക്ക് തന്നെ കോട്ടം വരുത്തുന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ ദിനം പ്രതി സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ദുബായ് പോലീസ് അടങ്ങിയ പാനല്‍ മീറ്റിങ്ങ് വിളിച്ചത്. അല്‍ അമീന്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ആയിരുന്നു ചര്‍ച്ച നടന്നത്. രാജ്യത്തില്‍ ദിവസം ചെല്ലുന്തോറും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വലിയ സമ്പത്തിക നഷ്ടവും ഉണ്ടാകുന്നതായി പാനല്‍ കണ്ടെത്തി. അല്‍ അമീന്‍ സംരക്ഷണ സേനയിലെ ജമാല്‍ അഹമ്മദ് എന്ന ഉദ്ദ്യോഗസ്ഥനാണ് പിഴയെ പ്പറ്റി വെളിപ്പെടുത്തിയത്.
രാജ്യത്ത് തെറ്റായതോ കിംവദന്തിപരമായതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമം വഴി അവരില്‍ നിന്ന് 1 കോടി ദിര്‍ഹം വരെ പിഴയായി ഈടാക്കാമെന്ന് ഇദ്ദേഹം അറിയിച്ചു. വിമാനത്താവളം സംബന്ധിയായതും ഗായിക മരിച്ചെന്നും വിദ്യാലയത്തില്‍ മയക്ക് മരുന്ന് കച്ചവടം എന്നിങ്ങനെ നിരവധി തെറ്റായ വാര്‍ത്തകള്‍ ഇതിന് ഉദാഹരണമായി സമിതി ചൂണ്ടിക്കാട്ടി.
Post Your Comments