ഗോഹട്ടി: ആസാം വ്യാജ എറ്റുമുട്ടല്‍ കേസില്‍ പ്രതികളായ 7 പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സെെനിക കോടതിയാണ് ശിക്ഷ വിധിച്ചത്. 24 വര്‍ഷം പഴക്കമുളള കേസിന്മേലാണ് കോടതി വിധി പ്രഖ്യാപിച്ചത് .
മേജര്‍ ജനറല്‍ എ.കെ.ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്.എസ്.സിബിരെന്‍, ക്യാപ്റ്റന്‍ ദിലീപ് സിംഗ്, ക്യാപ്റ്റന്‍ ജഗ്ദോ സിംഗ്, നായിക് അല്‍ബീന്ദര്‍ സിംഗ്, നായിക് ശിവേന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഈ വര്‍ഷം ജൂലൈയിലാണ് കുറ്റക്കാരായ സൈനികര്‍ക്കെതിരേ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചത്. ജൂലൈ 27-ന് നടപടികള്‍ അവസാനിച്ചു. ശനിയാഴ്ച കേസില്‍ സൈനിക കോടതി വിധി പറഞ്ഞു.
1994 ലാണ് ആസാമിലെ ടിന്‍സുക്കിയ ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒരു തേയില കമ്പനിയിലെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ടിന്സുക്കിയില് നിന്ന് 9 പേരെ പിടികൂടി . ശേഷം ഇവരില്‍ 5 പേരെ ഉള്‍ഫ തീവ്രവാദികള്‍ എന്നു മുദ്രകുത്തി സെെന്യം വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷിച്ച 4 പേരെ വിട്ടയക്കുകയും ചെയ്തു. യുവാക്കളുടെ തിരോധാനത്തെ തുടര്‍ന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ജഗദീഷ് ഭുയാന്‍ ഗോഹട്ടി ഹൈക്കോടതിയെ സമീപിച്ചു. ഓള് ആസാം സ്റ്റുഡന്റ്സ് യൂണിയന് അംഗങ്ങളായ യുവാക്കളെ കോടതിയില്‍ ഉടന്‍ ഹാജരാക്കണമെന്ന് കേസ് പഠിച്ച ബഞ്ച് സെെന്യത്തോട് ആവശ്യപ്പെട്ടു . എന്നാല്‍ അഞ്ചു മൃതദേഹങ്ങളാണ് സൈന്യം സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
Post Your Comments