നീലേശ്വരം: സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി വിഷം കഴിച്ചു മരിച്ച നിലയില്‍. എരിക്കുളം സെക്കന്‍ഡ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മടിക്കൈ എരിക്കുളം ഏമ്ബക്കാലിലെ വടക്ക് പുറത്ത് വി.പി മോഹനനെ (50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വീട്ടില്‍ കത്തെഴുതി വെച്ച ശേഷം പോയ മോഹനന് തിരികെ വീട്ടില്‍ എത്തിയിരുന്നില്ല.
തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളും പോലീസും പലയിടങ്ങളിലും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആലക്കുളം റോഡിലെ വണ്ണാര്ക്കുന്നില് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നീലേശ്വരം എസ് ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Post Your Comments