കൊച്ചി: സംസ്ഥാനത്ത് സമുദ്ര വിനോദസഞ്ചാര സീസണിന് ആവേശകരമായ തുടക്കം . ഇതിന്റെ ഭാഗമയി കരീബിയന്‍ കടലിലെ ബഹാമാസ് ദ്വീപസമൂഹം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എംവി ബൂദിക്ക എന്ന ആഡംബര വിനോദസഞ്ചാരക്കപ്പല്‍ 506 അന്തര്‍ദേശീയ വിനോദസഞ്ചാരികളുമായി കൊച്ചിയിലെത്തി. ഒക്ടോബര്‍ നാലിന് അബുദാബിയില്‍ നിന്നു പുറപ്പെട്ട കപ്പല്‍ മുംബൈ, ഗോവ വഴിയാണ് കൊച്ചിയിലെത്തിയത്. പാരമ്പര്യ ശൈലിയിലുളള സ്വീകരണവുമായി വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചാരികളെ വരവേല്‍ക്കാനെത്തിയിരുന്നു.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങള്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കും. കൊച്ചിയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം യാത്രതിരിച്ച് കപ്പല്‍ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ വിഴിഞ്ഞത്ത് എത്തും. അവിടെനിന്ന് വൈകിട്ടോടെ കൊളംബോയ്ക്ക് പുറപ്പെടും. 1973 ല്‍ നിര്‍മ്മിച്ച എംവി ബൂദിക്ക ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഫ്രെഡ് ഓള്‍സെന്‍ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ്. 506 വിനോദസഞ്ചാരികള്‍ക്കു പുറമെ 389 ജീവനക്കാരുമായാണ് ബൂദിക്ക ഞായറാഴ്ച രാവിലെ 6.30 ന് തീരമണിഞ്ഞത്.
Post Your Comments