കോഴിക്കോട്: സി കെ ജാനു എന്‍ഡിഎ വിട്ടു. ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ട കാര്യം സികെ ജാനു തന്നെയാണ് കോഴിക്കോട് ഇക്കാര്യം അറിയിച്ചത്. തീരുമാനം മുന്നണിക്കുള്ളില്‍ പാര്‍ട്ടി നേരിട്ട അവഗണനയില്‍ പ്രതിഷേധിച്ചാണെന്നും അവര്‍ പറഞ്ഞു. മുന്നണിയുടെ ഭാഗമായതിന് ശേഷം വാഗ്ദാനം ചെയ്യപ്പെട്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള പദവികള്‍ ലഭിച്ചില്ലെന്നും പലവട്ടം ഇതേക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്നും അവര്‍ പറഞ്ഞു.
എന്‍ഡിഎ വിട്ട അവര്‍ ഇരു മുന്നണികളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.അവഗണ തുടരുന്നതിനാല്‍ എന്‍ഡിഎ വിടുന്ന കാര്യം ആലോചനയിലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടുവര്‍ഷമായിട്ടും കേരളത്തിലെ എന്‍ഡിഎയില്‍ നിന്നും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നുവെന്നും ജാനു പറഞ്ഞു.
എന്‍ഡിഎ വിടുന്ന കാര്യത്തില്‍ അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തില്‍ വ്യക്തതയുണ്ടാകും എന്ന് നേരത്തെ തന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധമുണ്ട്. ഇക്കാര്യം പലതവണ ബിജെപി നേതൃത്വവുമായി സംസാരിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ജാനു വ്യക്തമാക്കി.
എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അവഗണന മാത്രമാണ് ലഭിക്കുന്നത്. യുഡിഎഫുമായും എല്‍ഡിഎഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ജാനു തുറന്നടിച്ചു.ആദിവാസികളുടെയും ദളിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍ പരിഗണ നല്‍കേണ്ടതായിരുന്നു. പേരിനു മാത്രമാണ് ഇപ്പോള്‍ എന്‍ഡിഎയില്‍ തുടരുന്നതെന്നും ജാനും പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ പ്രായഭേനമന്യേയുള്ള സ്ത്രീപ്രവേശനത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കവെ സമരം ബഹിഷ്‌ക്കരിച്ച് എന്‍ഡിഎയിലെ ഘടകക്ഷി കൂടിയായ ജനാധിപത്യ രാഷ്ട്രീയ സഭ നേരത്തെ തന്ന രംഗത്ത് വന്നിരുന്നു.
പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികള്‍ക്കുള്ളതെന്നും അവിടെ സ്ത്രീ പുരുഷ വേര്‍ത്തിരിവുകള്‍ ഇല്ലെന്നും സികെ ജാനു പറഞ്ഞു.ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി അംഗീകരിക്കുന്നു. ജാതി ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യനീതിയെന്ന ഭരണഘടനാ ത്വത്വമാണ് സുപ്രീം കോടതിവിധിയിലുടെ നടപ്പായത്. അതിന് പുറമെയാണ് മറ്റ് ദൈവവിശ്വാസം. ആര്‍ത്തവം അയിത്തമല്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. വിധിക്കെതിരെ തെരുവിലിറങ്ങുന്നത് ശരിയല്ലെന്നും സികെ ജാനു പറഞ്ഞു.
https://youtu.be/Jph_Dnkd-yM
Post Your Comments