ന്യൂഡല്‍ഹി: മീ ടുവില്‍ കുടുങ്ങി ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി. യുവതി ആരോപണം ഉന്നയിച്ചതിന്റെ സ്ക്രീന്‍ ഷോട്ട് എഴുത്തുകാരി ഹര്നീഥ് കൗര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്നാൽ യുവതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേരത്തെ ജോഹ്രി ഒരു സ്ഥാപനത്തിന്റെ സെയില്‍സ് വിഭാഗം മേധാവിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. 2016 മുതല്‍ ബി.സി.സി.ഐ സി.ഇ.ഒയായി പ്രവര്‍ത്തിക്കുകയാണ് രാഹുല്‍ ജോഹ്രി. അതേസമയം ലൈംഗികാരോപണം പുറത്തുവന്നതോടെ സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതി ജോഹ്രിയോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്.
Post Your Comments