പാലക്കാട്: മാവിൻതോട്ടങ്ങളിൽ നിരോധിത കീടനാശിനികളുടെ ഉപയോഗം രൂക്ഷം. മുതലമടയിലെ മാവിൻതോട്ടങ്ങളിൽ, ഫ്യൂരിഡാൻ ഉൾപ്പെടെയുള്ള നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകമാകുന്നു.
ഇത്മൂലം പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുകയും, വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നു. ഇത്തരം രാസവസ്തുക്കൾ തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. വീര്യത്തിന്‍റെ അടിസ്ഥാനത്തിൽ ചുവന്ന ലേബലിൽ ഉൾപ്പെടുന്ന മാരക രാസവസ്തു. തോട്ടങ്ങളിൽ എവിടെ നോക്കിയാലും കാണുക ഇതാണ്.
ഇത്തരം കീടചനാശിനികളുടെ ഉപയോഗം വലിയ തോതില്‍ മനുഷ്യര്‍ക്ക് ഭീഷണിയുര്‍ത്തുന്നതാണ്. എന്നാൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നത്, ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് കൃഷിവകുപ്പ് പറയുന്നത്.
Post Your Comments