KeralaLatest News

എ.ടി.എം കവര്‍ച്ച; നിർണായക വിവരം പൊലീസിന് ലഭിച്ചു; അന്വേഷണസംഘം ഡല്‍ഹിയിലേക്ക്

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ ഇതരസംസ്ഥാനക്കാരാണെന്ന്

 കൊച്ചി: മുൻപ് എ.ടി.എം കവര്‍ച്ച നടത്തി മുങ്ങിയ പ്രതികള്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇരുമ്ബനത്തും കൊരട്ടിയിലും കവര്‍ച്ച നടത്തിയതെന്ന് സംശയം. കഴിഞ്ഞ വര്‍ഷം ചെങ്ങന്നൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവര്‍ച്ചയില്‍ ഡല്‍ഹി, ഹരിയാന സ്വദേശികളായ നാലു പേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലീസില്‍ അംഗമായിരുന്ന അബ്ളൂഖാന്‍ എന്ന ആളാണ് സംഘത്തലവനെന്നാണ് നിഗമനം. ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമാണ്. കുറവിലങ്ങാട്, ഇരുമ്ബനം, കളമശേരി, കൊരട്ടി എ.ടി.എമ്മുകളില്‍ കയറിയത് മൂന്നു പേര്‍ മാത്രമാണ്. പിന്നീട് ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ കാമറ ദൃശ്യങ്ങളില്‍ ഏഴു പേര്‍ വേഷം മാറി പോകുന്നത് കണ്ടു. ഇവര്‍ എ.ടി.എം തകര്‍ത്തവരാണെന്ന് ഉറപ്പില്ലെന്നും അന്വേഷണംസംഘം പറഞ്ഞു.

കഴിഞ്ഞ തവണ മോഷണസംഘം എം.സി റോഡിലൂടെ ഇന്നോവ കാറിലാണ് എത്തിയത്. ഇക്കുറിയും ഇതേ റോഡ് തന്നെ തിരഞ്ഞെടുത്തു. അന്ന് ഇന്നോവയാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. അതിനാലായിരിക്കാം ഇത്തവണ മോഷ്‌ടിച്ച വാഹനം ഉപയോഗിച്ചത്. നാട്ടില്‍ നിന്ന് വരാനും പാേകാനും ട്രെയിന്‍ തിരഞ്ഞെടുത്തു. മോഷണത്തിന് എത്തുമ്ബോള്‍ ഈ സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നാണ് അന്നത്തെ അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button