
തിരുവനന്തപുരം: ശബരി മല സത്രീ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ കേരളത്തില്‍ കത്തി പടരുകയാണ് ഇപ്പോള്‍. വിശ്വാസികള്‍ പ്രക്ഷോഭങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ഭയം സര്‍ക്കാരിനെ ഏറെ അലട്ടുന്നുണ്ട്. ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് നടി അനുശ്രീ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കി രംഗത്തു വരുന്നത്. സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നു. അതേസമയം എന്ത് അരുതെന്ന് പറയുന്നുവോ, അത് ചെയ്ത് കാണിക്കുവാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂ അനുശ്രീ പറയുന്നു.
എല്ലായിടത്തും സമത്വം വേണമെന്ന നിര്‍ബന്ധം ശരിയാണോ? അനുശ്രീ ചോദിക്കുന്നു. സദ്ഗുരു ഒരു വീഡിയോയില്‍ പറയുന്നതു പോലെ എന്തിനാണ് ആണിനും പെണ്ണിനും രണ്ട് ടോയ്ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്‍മാരുടെ ടോയ്ലറ്റില്‍ പോകാറുണ്ടോ? പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കയറാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്നു കരുതാനാകുമോ? അനുശ്രീ ചോദിക്കുന്നു. ശബരി മലയില്‍ സത്രീ പ്രവേശനം എന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് അനുശ്രീയുടെ വാക്കുകള്‍.
Post Your Comments