കാബൂള്‍: തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് അഫ്ഗന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി . ഈ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അഫ്ഗാന്‍ പ്രസിഡന്‍റ് അമേരിക്കന്‍ വെെസ് പ്രസിഡന്‍റ് മെെക്ക് പെന്‍സുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനു പുറമേ താലിബാന്‍ ത്രീവ്രവാദികള്‍ പാക്കിസ്ഥാനില്‍ സുരക്ഷിതരായി വിലസുകയാണെന്ന് ആഭ്യന്തര മന്ത്രി വായിസ് അഹമ്മദ് ബര്‍മാക് ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ അവര്‍ പാക്ക് സര്‍ക്കാരിന് കൈമാറുകയും ചെയ്തു.
അഫ്ഗന്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം എന്ന ആവശ്യം താലിബാന്‍ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 20 നാണ് നടത്താന്‍ ഇരിക്കുന്നത്. രാജ്യത്തിന് വിദേശ സഹായം ലഭിക്കാതെ ഇരിക്കുന്നതിനും ഇസ്ലാമിക് ആശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് സംഘം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments