മംഗളൂരു: യുവ അഭിഭാഷക ദുരൂഹസാഹചര്യത്തില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. കണിയൂരിലെ അശ്വിനിയെയാണ് കദ്രിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് കദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ടു മാസമായി ബെല്‍ത്തങ്ങാടിയിലെ അഭിഭാഷകന്റെ കീഴില്‍ പരിശീലനം നടത്തിവരികയായിരുന്നു.
Post Your Comments