തളിപ്പറമ്പ്: നാടോടി യുവതികള്‍ അറസ്റ്റിൽ, ബസില്‍ നിന്നും യാത്രക്കാരിയുടെ മാല പൊട്ടിച്ച രണ്ട് നാടോടി യുവതികള്‍ പിടിയില്‍. തമിഴ്നാട് മധുരൈ തിരുപ്പുരകൊണ്ട്രം സ്വദേശിനികളായ നന്ദിനി, ഈശ്വരി എന്നിവരെയാണ് എസ്.ഐ കെ.കെ പ്രശോഭും സംഘവും അറസ്റ്റ് ചെയ്തത്.
പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന അഴീക്കോട് കപ്പക്കടവിലെ കെ വി ശ്രീജയുടെ സ്വര്‍ണ്ണമാല ബസില്‍ വെച്ച് നന്ദിനിയും ഈശ്വരിയും പൊട്ടിക്കുകയായിരുന്നു. ബസില്‍ തിരക്കുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്.
ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇത് കണ്ടതോടെ നന്ദിനിയെയും ഈശ്വരിയെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് മോഷ്ടിക്കപ്പെട്ട മൂന്നു പവന്റെ മാല കണ്ടെടുത്തു.
Post Your Comments