ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി വ്യക്തമാക്കി തൃപ്തി ദേശായി. അടുത്ത മാസം ശബരിമല ദര്‍ശനം നടത്തുമെന്നും ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി അറിയിച്ചു. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നും ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി വ്യക്തമാക്കി.
ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും. സുപ്രീംകോടതി നല്കിയ അവകാശമാണ് ശബരിമല പ്രവേശനമെന്നും അതിനാല്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തൃപ്തി പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനായി തുടക്കം മുതല്‍ വാദിക്കുന്നയാളാണ് തൃപ്തി ദേശായി. ഹാജി അലി ദര്‍ഗ, ശനിഷിഗ്നാപൂര് എന്നിവിടങ്ങളില്‍ തൃപ്തി ദേശായി പ്രവേശിച്ചിരുന്നു.
Post Your Comments