KeralaLatest News

നീ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നത് കാണാന്‍ വയ്യ; ചുമരിൽ ആത്മഹത്യാക്കുറിപ്പ് എഴുതി കാമുകിയുടെ വീടിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്‌തു

സമീപത്തെ ചുമരിലായിരുന്നു യുവാവ് ആത്‌മഹത്യാക്കുറിപ്പ് കോറിവെച്ചത്

കൊല്ലം: വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ കാമുകി മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയതോടെ കാമുകിയുടെ വീടിന് മുന്നില്‍ യുവാവ് ജീവനൊടുക്കി. ഒക്ടോബര്‍ പത്ത് ബുധനാഴ്ച രാവിലെയാണ് ശൂരനാട് വടക്ക് നടുവിലേമുറി പൈങ്കുളത്തിന്റെ വടക്കതില്‍ ശശീന്ദ്രന്റെ മകന്‍ നിഖിലിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്തെ ചുമരിലായിരുന്നു യുവാവ് ആത്‌മഹത്യാക്കുറിപ്പ് കോറിവെച്ചത്.

‘വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം, മറക്കാന്‍ പറ്റുന്നില്ല വാവേ, അതോണ്ടാ പോകുന്നത്. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ. സ്‌നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല. ഇഷ്ടമാണ് ഒരുപാട്’. ഈ ശാപം നീ എങ്ങനെ കളയുമെന്നും, എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും നിഖില്‍ ചുവരില്‍ എഴുതിയിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട നിഖിലും പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതോടെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button