KeralaLatest News

ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കും ; ജി.സുകുമാരന്‍ നായര്‍

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്‌എസിനെ ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ട ചരിത്രമാണുള്ളത്‌. രാഷ്ട്രീയം പറഞ്ഞും ‍സവര്‍ണ- അവര്‍ണ മുദ്ര കുത്തിയും പ്രതിഷേധത്തെ തടയാനുള്ള നീക്കം നടക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്‍എസ്‌എസ് നിലകൊള്ളുന്നത്. കൂടിയാലോചനകള്‍ നടത്താതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതി വിധി നടപ്പിലാക്കാന്‍ തിടുക്കം കാണിച്ചപ്പോഴാണു വിശ്വാസികള്‍ക്കൊപ്പം സമാധാനപരമായ പ്രതിഷേധത്തിനിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button