കൊച്ചി: സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് മീടൂ ക്യാമ്പെയിന്. ബോളീഡിലെയും ഹോളീവുഡിലെയും ഒക്കെ പ്രമുഖര്‍ക്ക് ഇതിലൂടെ പണി കിട്ടുകയും ചെയ്തു. ഇതിലൂടെ പമലയാള സിനിമയിലും മീടൂവിന് വലിയ സാധ്യതകളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാഹിത്യകാരന് എന്‍.എസ്. മാധവന്.
മീടൂ വിവാദം മലയാള സിനിമയിലേക്കും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് എന്‍.എസ്.മാധവന് ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്താന്‍ ഒരുങ്ങുന്നത്.
Post Your Comments