കൊല്ലം: മീടു കാമ്ബയിനില്‍ ആരോപണ വിധേയനായ നടന് മുകേഷ് എം.എല്‍.എക്കെതിരെ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പൊലീസിന് നിയമോപദേശം. ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ ട്വീറ്റ് വിവാദമായതോടെയാണ് കൊല്ലം സിറ്റി പൊലീസ് ജില്ലാ സര്‍ക്കാര്‍ വക്കീലിനോട് നിയമോപദേശം തേടിയത്. കൃത്യം നടന്നതായി പറയപ്പെടുന്ന മുംബയില്‍ പൊലീസിന് രേഖാ മൂലം പരാതി നല്‍കിയിട്ടില്ലെന്നതാണ് പ്രധാന നിയമോപദേശം. ട്വീറ്റ് ചെയ്തതുകൊണ്ട് മാത്രം കേസാകില്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
Post Your Comments