
ഡല്‍ഹിയിലെ ലവ് കുഷ് രാംലീല സമിതി സംഘടിപ്പിച്ച രാംലീല നാടകത്തില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ വര്ധന് സീതയുടെ അച്ഛനായ മഹാരാജ് ജനകന്റെ വേഷം അവതരിപ്പിച്ചു. രാംലീല പരിപാടിയില്‍ പരിസ്ഥിതി ശുചീകരണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു മന്ത്രിയുടെ വ്യത്യസ്ഥ പ്രകടനം. ഡല്‍ഹിയിലെ ഏറ്റവും പഴക്കം ചെന്ന കമ്മിറ്റികളിലൊന്നാണ് ലവ് കുശ് രാംലീല സമിതി.
ബാബ രാംദേവ്, ശ്രീ സുധന്‍ശു മഹാരാജ്, ദിവ്യോജ്യോതി ജാഗ്രത്രി മിഷനിലെ ശ്രീ അശുതോഷ്ജി മഹാരാജ്, അവരുടെ ശിഷ്യന്മാര് തുടങ്ങിയവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. കഥാപാത്രമായ ശ്രീരാമനുമായുളള സംഭാഷണത്തിനിടയില്‍ പരിസ്ഥിതി സംരക്ഷണം, ശുദ്ധമായ വായുവിന്റെ പ്രധാന്യം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നതായി നാടകത്തില്‍ ഉണ്ട്. പരിപാടി തുടങ്ങുന്നതിന് മുമ്പ് താന്‍ ജനകനായി അഭിനയിക്കുന്നുണ്ടെന്ന് മന്ത്രി ട്വിറ്റ് ചെയ്തിരുന്നു.
Post Your Comments