ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് മക്കള്‍ നീതി മയ്യം സഖ്യം വരുമോ. തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ അതിനുത്തരവും കമല്ഹാസന് തന്നെ പറയുന്നു. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാര്‍. കോണ്‍ഗ്രസ്-മക്കള്‍ നീതി മയ്യം സഖ്യം തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കമല്ഹാസന് മനസ്സ് തുറന്നു.
മക്കള്‍ നീതി മയ്യം അഴിമതിക്കെതിരെ പോരാടുന്ന പാര്‍ട്ടിയാണ്. ഡിഎംകെയും അണ്ണാ ഡിഎംകെയും അഴിമതിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ഇരുവരെയും പുറത്താക്കാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് കമല്‍ഹാസന്റെ നിലപാട്. ഇതാദ്യമയല്ല കോണ്‍ഗ്രസിനോടുള്ള കമല്‍ഹാസന്റെ അനുഭാവം പുറത്തുവരുന്നത്. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല എന്നായിരുന്നു അന്ന് മാധ്യമങ്ങളോട് കമല്‍ പ്രതികരിച്ചത്.
Post Your Comments