ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബി.ജെ.പിയില്‍. കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാംദിയാല്‍ യുകിയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി രമണ്‍ സിംഗിന്റെയും സാന്നിധ്യത്തിലാണ് യുകി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസുമായി 18 വര്‍ഷമായിട്ടുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചാണ് രാംദയാല്‍ ബി.ജെ.പിയിലെത്തിയത്. ആദിവാസി നേതാവ് കൂടിയായ രാം ദയാല്‍, പാലി തനാഖര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഇദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആയി നിയമിച്ചത്.
Post Your Comments